Latest News
Loading...

പടുതാക്കുളത്തിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി പടുതാക്കുളത്തിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് അപകടം നടന്നത്. വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.

പിതാവ് സൂര്യ ഏലക്കാട്ടിൽ ജോലിക്ക് വന്നപ്പോൾ ഒപ്പം വന്നതായിരുന്നു പ്രശാന്ത്. പിതാവ് ജോലി ചെയ്യുന്നതിനിടെ പ്രശാന്ത് തോട്ടത്തിലെ പടുതാക്കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 

ഏറെ നേരമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കട്ടപ്പന സെന്‍റ് ജോർജ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം പിന്നീട്. 


Post a Comment

0 Comments