Latest News
Loading...

എംഎൽഎയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

മോനിപ്പള്ളി: ഉഴവുർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രധാന സ്ഥലമായ മോനിപ്പള്ളി ടൗണിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വികസന പ്രവർത്തനങ്ങളിൽ സ്ഥലം എംഎൽഎ അഡ്വ മോൻസ് ജോസഫ് രാഷ്ട്രീയം കളിച്ച് വികസനത്തെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് ബഹുജന ധർണ്ണ സമരം നടത്തി. സി.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. 

സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി ധർണ്ണ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, എൽഡിഎഫ് നേതാക്കൾ, ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു


Post a Comment

0 Comments