Latest News
Loading...

തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

തിടനാട് : തിടനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന്റെ സഹകരണ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. തിടനാട് എസ്എൻഡിപി ഓഡിടോറിയത്തിൽ നടന്ന കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ, ലോക്കൽ സെക്രട്ടറി ജോസ്കുട്ടി ഏറത്ത്, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പാസ് മാത്യു, ജോർജുകൂട്ടി അഗസ്തി, മണ്ഡലം പ്രസിഡന്റ്‌ സാജൻ കുന്നത്ത്,സെബാസ്റ്റ്യൻ വിളയാനി, ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാകളായ ഉണ്ണികുഞ്ഞ് വെളുക്കുന്നേൽ , പി ജെ ജോസഫ് പ്ലാത്തോട്ടം എന്നിവർ പങ്കെടുത്തു.ജോസഫ് മൈലാടി അധ്യക്ഷനായി.

സ്ഥാനാർഥികൾ: ജോസഫ് ജോർജ് വെളുക്കുന്നേൽ (ഔസെപ്പച്ചൻ കല്ലങ്ങാട്ട് ), സ്കാറിയ ജോസഫ് പൊട്ടനാനി, ജോസ് മാത്യു പുറത്തെമുതുകാട്ടിൽ, ടി മുരളിധരൻ നായർ കളമ്പുകാട്ട്, സി പി സുധീഷ് ചെമ്പൽകുളം, വി പി രാജു വലിയവീട്ടിൽ, ഷെറിൻ ജോസഫ് പെരുമാംകുന്നേൽ, റെജി ജേക്കബ് വട്ടമറ്റത്തിൽ, ഇമ്മനുവേൽ ജോസഫ് പുളിമുട്ടിൽ.

വനിത സംവരണം: ലീനാ ജോർജ് കുരിശുംമൂട്ടിൽ, ലിസി തോമസ് അഴകത്ത്, മിനി സാവിയോ തെങ്ങുംമൂട്ടിൽ.
പട്ടികജാതി വർഗ്ഗ സംവരണം: അഡ്വ.എസി അനിൽകുമാർ ഇലവുങ്കൽ

Post a Comment

0 Comments