Latest News
Loading...

"ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി'' ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍


ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ പ്രതിമയിലെ പുഷ്പാര്‍ച്ചന വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന് ഗോപകുമാര്‍ ആരോപിച്ചു. സിപിഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും ഇതാണോ സാമൂഹ്യനീതിയും സമത്വവുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ തന്റെ പരിഭവം പങ്കുവെച്ചത്


 ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചിറ്റയം ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയിരുന്നു.

''നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ രാധാകൃഷ്ണനും വി ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത്. നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ച് പുഷ്പ്പാര്‍ച്ചന നടത്തി. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി'' ചിറ്റയം ഗോപകുമാര്‍ പറയുന്നു.

Post a Comment

0 Comments