Latest News
Loading...

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത് .

പാലാ - തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലരച്ചെ 4.45 ഓടെയായിരുന്നു അപകടം. 5 പേർക്ക് പരിക്കേറ്റു. തീർത്ഥാടകർ പാലാ മുണ്ട്പാലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം


അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു . വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. 

Post a Comment

0 Comments