Latest News
Loading...

മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് കവലയിൽ തുടർച്ചയായി നാലാം ദിവസവും അപകടം.

മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് കവലയിൽ തുടർച്ചയായി നാലാം ദിവസവും അപകടം. സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ പുറകിലിടിച്ച കാറിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിഞ്ഞു. ആളപായമില്ല. പരിക്കുകൾ നിസാരം. പാലാ ബ്രില്ലിൻറ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ കാറാണ് തലകീഴായി മറിഞ്ഞത്. ഉച്ചസമായത്ത് കവലയിലും ബസ് സ്റ്റോപ്പിലും ആളുകൾ നിൽക്കാതിരുന്നത് മൂലം വലിയ പ്രശ്നങൾ ഉണ്ടായില്ല.

തുടർച്ചയായ നാലാം ദിവസമാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്.


പാലാ കോഴാ റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. സ്വകാര്യ വ്യക്തികൾ വ്യാപകമായി പുറമ്പോക്ക് കയ്യേറിയതിനാലാണ് വീതി ഇല്ലാത്തത്. കഴിഞ്ഞ 10 കൊല്ലത്തിനിടെ നിരവധി പേരാണ് ഇവിടെ മാത്രം മരിച്ചത്.  

സർവ്വേ നടത്തി പുറമ്പോക്ക് ഏറ്റെടുത്താൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വീതി ഉണ്ടാകും.
പലതവണ ആരംഭിച്ച സർവ്വേ കോഴിക്കൊമ്പിൽ എത്തും മുമ്പ് അവസാനിക്കും. 

ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഓരോ തവണയും സർവ്വേ അട്ടിമറിക്കുന്നത്.

നാട്ടുകാർ മുൻകൈയെടുത്ത് മുൻപ് സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബോർഡ് സ്ഥാപിക്കാൻ പോലും വീതിയില്ല.

പുറമ്പോക്ക് ആയതിനാൽ സർക്കാരിന് വലിയ പണം മുടക്കേണ്ടതില്ല. ജനപ്രതിനിധികൾക്ക് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി

കോഴിക്കൊമ്പ് കവല അടിയന്തിരമായി വികസിപ്പിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു

Post a Comment

0 Comments