Latest News
Loading...

കണ്ണു തുറന്നപ്പോൾ കാർ പുരയ്ക്കകത്ത്

വാഹനം ഓടിക്കുന്നതിനിടെ ഒന്ന് കണ്ണടഞ്ഞു പോയി. കാർ ചെന്ന് നിന്നത് വീടിനകത്ത്. അയർക്കുന്നം കിടങ്ങൂർ റോഡിൽ കൊങ്ങാണ്ടൂരിലാണ് ഇന്ന് മൂന്ന് മണിയോടെ അപകടമുണ്ടായത്. വീടിനകത്തുണ്ടായിരുന്നയാൾക്ക് അപകടത്തിൽ പരിക്കേറ്റു.

മകനൊപ്പം ചേർപ്പുങ്കലിലേയ്ക്ക് വരികയായിരുന്ന സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കയറ്റം കയറി നിരപ്പിലെത്തിയ കാർ യുവതി മയങ്ങി പോയതോടെ റോഡരികിലെ കെട്ടിന് മുകളിലൂടെ ചാടി വീട്ടിനുള്ളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ പൂർണമായും പുരയ്ക്കകത്ത് കയറി. 

പുറമ്പോക്കിലെ ഷെഡിൽ താമസക്കാരനായ തെക്കനാട്ടുകുന്നേൽ ജോസിനാണ് പരിക്കേറ്റത് . ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയ്ക്കുo കുട്ടിയ്ക്കും പരിക്കില്ല.

Post a Comment

0 Comments