Latest News
Loading...

വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂളിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ദേയമായി



  ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും പാലാ ബ്ലഡ് ഫോറവും ജനമൈത്രി പോലീസും ചേർന്ന് വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് ,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 


വിളക്കുമാടം സെൻ്റ് സേവ്യേഴ്സ് പള്ളി പാരീഷ് ഹാളിൽ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാലയുടെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ പരിപാടി ഉദ്ഘാടനം  ചെയ്തു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോക്ടർ ട്വിങ്കിൾ പ്രഭാകരൻ മുഖ്യപ്രഭാഷണവും മാനേജർ ഫാദർ ജോസഫ് പണ്ടിയാംമാക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, ഗ്രാമപഞ്ചായത്ത് മെമ്പർ സോജൻ തൊടുകയിൽ, പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ വേങ്ങത്താനം, ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റി, ഹെഡ്മാസ്റ്റർ ഷാജിമോൻ എം ടി, ജോർജുകുട്ടി ജോസഫ്, പി ടി എ പ്രസിഡൻ്റ് ജോജി കുന്നത്തുപുരയിടം, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ്, സ്കൗട്ട് മാസ്റ്റർ അനില സിറിൾ, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ,സിസ്റ്റർ അനിലിറ്റ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

     ബോധവൽക്കരണ ക്ലാസ്സുകൾ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജനമൈത്രി സി ആർ ഓ ഷാജിമോൻ എ റ്റി, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ  ഷിബു തെക്കേമറ്റം എന്നിവർ നയിച്ചു. രക്തദാന ക്യാമ്പ് നയിച്ചത് കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ്. ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു. മിക്കവരുടെയും ആദ്യ രക്തദാനമായിരുന്നു എന്നതും ശ്രദ്ദേയമായി.


Post a Comment

0 Comments