Latest News
Loading...

കെ എം മാണി മനുഷ്യസ്നേഹി: മാണി സി കാപ്പൻ




പാലാ: നിയമസഭയിലെ മുൻഗാമിയും ദീർഘകാലം  എംഎൽഎയും മന്ത്രിയുമായുള്ള തന്റെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിൽ പാലായ്ക്ക് തനതായ ഇടം നേടിക്കൊടുത്ത ജന നേതാവുമായിരുന്ന കെ എം മാണിയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 

കെ എം മാണിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും  മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു കെ എം മാണിയെന്നും എം എൽ എ അനുസ്മരിച്ചു.

Post a Comment

0 Comments