Latest News
Loading...

'സോളാര്‍' വീണ്ടും ചൂടാവുന്നു

സോളാര്‍ പീഢന പരാതിയില്‍, എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന മുറിയില്‍ സിബിഐയുടെ പരിശോധന. പരാതിക്കാരിക്കൊപ്പമെത്തിയാണ് പരിശോധന തുടരുന്നത്. 2013-ല്‍ നടന്ന സംഭവത്തിലാണ് 9 വര്‍ഷങ്ങള്‍ക്ക് ശേഷം മുറിയില്‍ പരിശോധന നടത്തുന്നത്. 

ഹൈബി ഈഡന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34-ാം നമ്പര്‍ മുറിയില്‍ വച്ച് പീഢിപ്പിച്ചെന്നാണ് പരാതി. 

അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. 2021 അവസാനമാണ് കേസ് സിബിഐ ഏറ്റെടുത്തത്. പരാതിക്കാരിയുടെ വിശദമായ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. 


Post a Comment

0 Comments