Latest News
Loading...

കാൽനടയാത്രിക ബൈക്ക് ഇടിച്ച് മരിച്ചു

പാലാ പൂവരണിക്ക് സമീപം കാൽനടയാത്രിക ബൈക്ക് ഇടിച്ച് മരിച്ചു. പൂവരണി ആനിക്കുഴിയിൽ ലക്ഷ്മി ഭാസ്ക്കരൻ ആണ് മരിച്ചത്. 

ഇന്ന് രാവിലെ 8 മണിയോടെ ആയാണ് സംഭവം. കടയിൽ നിന്ന് സാധനം വാങി റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. 


റോഡിൽ തെറിച്ച് വീണ ലക്ഷ്മിയെ ബൈക്ക് ഓടിച്ചിരുന്ന യുവാവും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം CSK പമ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു.

Post a Comment

0 Comments