Latest News
Loading...

ഇവിടിരുന്നു അടിച്ചാല്‍ പൊലീസ് വരുമോ? ചോദിച്ചത് സിഐയോട്


ചൂടുകാലത്ത് ഒരു ബിയര്‍ അടിച്ച് തണുപ്പിക്കാന്‍ പാലാ മീനച്ചിലാറിന്റെ തിരത്ത് സ്ഥലം തെരഞ്ഞെടുത്തത് നല്ല ബെസ്റ്റ് സമയത്ത് !  കൈയില്‍ ബിയറുകുപ്പിയുമായി സ്ഥലത്തെത്തിയ യുവാക്കള്‍ ആറ്റിലേയ്ക്ക് ഇറങ്ങുംമുന്‍പ് അവിടെ നിന്ന പാന്റും ഷര്‍ട്ടും ധരിച്ചയാളോട് പോലീസെങ്ങാനും വരുമോ എന്ന് വെറുതെ ചോദിച്ചു. പക്ഷേ ചോദ്യം പാലാ സിഐ കെപി ടോംസണോടായിരുന്നു !


ആളറിയാതെ സംശയം ചോദിച്ചത് സാക്ഷാല്‍ പൊലീസിനോട് തന്നെ.  മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന  കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.


മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി സംഭവത്തിന് അല്‍പം മുന്‍പ് പോലീസ്  പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് നോക്കിനില്‍ക്കുകയായിരുു സിഐയോടാണ് ആളറിയാതെ  ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് ചോദിച്ചത്.

പോലീസെത്തുമോ എന്ന് ചോദിച്ചെങ്കിലും മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പടികളിറങ്ങിപ്പോയ യുവാക്കള്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറന്നതോടെ സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്. ചോദിച്ച ആളെ തിരിഞ്ഞുനോക്കിയ യുവാക്കളോട് അത് സിഐയാണെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞതോടെയാണ് യുവാക്കള്‍ക്ക് അമളി മനസിലായത്. 

Post a Comment

0 Comments