Latest News
Loading...

അരുവിത്തുറ പള്ളിയിൽ തിരുന്നാളിന് ഭക്തിനിർഭരമായ കൊടിയേറ്റ്

 പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാളിന് തുടക്കമായി ഭക്തിനിർഭരമായ കൊടിയേറ്റ് കർമ്മം നടന്നു.  വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് സുറിയാനി ക്രിസ്ത്യാനികളുടെ പുരാതന  പാരമ്പര്യമനുസരിച്ചുള്ള പുറത്തു നമസ്ക്കാരം നടന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് മുഖ്യകാർമ്മികത്വം വഹിച്ചു. 

നാളെ, 23ന് രാവിലെ 5.30 നും 6.45 നും 8 നും  വിശുദ്ധ  കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും 4.30 നും വിശുദ്ധ കുർബാന.  6 മണിക്ക് തിരുന്നാൾ പ്രദക്ഷിണം.


പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് തിരുന്നാൾ റാസ, 12.30ന് പകൽ പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4 നും  5.15 നും 6.30 നും വിശുദ്ധ  കുർബാന, നൊവേന. രാവിലെ എട്ടിനു കാഞ്ഞിരപ്പള്ളി രൂപതധ്യക്ഷൻ മാർ ജോസ് പുളിക്കൽ വി.കുർബാന അർപ്പിച്ച് സന്ദേശം നൽകും. 

ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.30 നും 10.30നും 12 നും 1.30 നും 2.45 നും 4 നും വിശുദ്ധ  കുർബാന, നൊവേന. 5. 30 ന് കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര കുർബാന അർപ്പിക്കും. തുടർന്ന് തിരുസ്വരുപ പുനപ്രതിഷ്ഠ. 

ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും 8.30 നും വൈകുന്നേരം 4 നും വിശുദ്ധ  കുർബാന, നൊവേന. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. രാവിലെ 10 മണിക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും.

Post a Comment

0 Comments