Latest News
Loading...

അംബേദ്ക്കർ ജയന്തിയിൽ ശുചീകരണം നടത്തി


പാലാ: ബിജെപി മുത്തോലി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ ജയന്തി ആചരണവും ശുചീകരണവും നടത്തി.മുത്തോലി കവലയിൽ ബിജെപി സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ബി. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 


ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത്ത് ജോർജ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ശുചീകരണത്തിന്റെ ഭാഗമായി മു
ത്തോലി കവല പഴയ വഴിയിലെ 
വെള്ളക്കെട്ട് ഒഴിവാക്കാൻ
ഓട വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കി. ഈ ഓടകൾ കാലങ്ങളായി മണ്ണടിഞ്ഞ് വെ
ള്ളം ഒഴുക്ക് നിലച്ച നിലയിലായിരുന്നു.


ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജയാ രാജു ,ശ്രീജയ എം.പി,ഷീബാ രാമൻ, മണ്ഡലം കമ്മറ്റിയംഗം സുബ്രമണ്യൻ നമ്പൂതിരി, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുരേഷ് ഹരിശ്രീ, വൈസ് പ്രസിഡന്റ് പ്രദീപ് കെ.സി, വിനോദ് മുന്നകര,സമ്പത്ത് വണ്ടാനത്ത് , നരേന്ദ്രൻ ടി.ആർ,ഷാജി പാലക്കോണിൽ ,ദീപു, ജോഷി, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.


Post a Comment

0 Comments