Latest News
Loading...

പുലിയന്നൂര്‍ ജംഗ്ഷനില്‍ ബൈക്കിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

പാലാ പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനില്‍ ബൈക്കിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. പുലിയന്നൂര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തിവന്ന മുരുകന്‍ ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തൊട്ടടുത്ത കടയില്‍ പോയി റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിക്കുകയായിരുന്നു. 

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

Post a Comment

0 Comments