Latest News
Loading...

സംസ്ഥാന ആർദ്രകേരള പുരസ്‌കാരത്തിന് മുത്തോലി ഗ്രാമപ്പഞ്ചായത്ത് അർഹമായി.

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആർദ്രകേരള പുരസ്‌കാരത്തിന് ജില്ലയിൽ മുത്തോലി ഗ്രാമപ്പഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അർഹമായി. നീണ്ടൂർ, മറവന്തുരുത്ത് എന്നീ ഗ്രാമപ്പഞ്ചായത്തുകൾക്കാണ് മുന്നും രണ്ടും സ്ഥാനം.രണ്ടാം തവണയാണ് മുത്തോലി ജില്ലയിൽ ഒന്നാമതെത്തുന്നത്. 


മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം. പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തുടങ്ങിയവയും കണക്കിലെടുത്തു.


മുത്തോലി പഞ്ചായത്തിന്റെ കീഴിലുള്ള മുത്തോലി കുടുംബാരോഗ്യകേന്ദ്രം കായകൽപ്പ് പുരസ്‌കാരം നാല് തവണ നേടിയെടുത്തു. ദേശീയ അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡൈസേഷൻ കോട്ടയം ജില്ലയിൽ ആദ്യമായി നേടിയെടുത്തതും മുത്തോലി കുടുംബാരോഗ്യകേന്ദ്രമാണ്. 

മുമ്പ് സംസ്ഥാന തലത്തിൽ നേടിയ അവാർഡുകൾ കൂടി പരിഗണിച്ചാൽ നാലാം തവണയാണ് മുത്തോലി പഞ്ചായത്ത് ആർദ്ര കേരളം പുരസ്‌കാരത്തിന് അർഹമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, മെഡിക്കൽ ഓഫീസർ ഡോ.ജിന്റു ഫിലിപ്പ് എന്നിവർ പറഞ്ഞു.

Post a Comment

0 Comments