Latest News
Loading...

രാമപുരം ടൗണിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ പ്രതിഷേധ ധർണ നടത്തും

രാമപുരം ടൗണിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റിന് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി മാർച്ച് 31ന് രാവിലെ 11ന് രാമപുരം പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


നിരവധി ലൈസൻസുകളും അനുബന്ധ രേഖകളുമായി ചെറുകിട കച്ചവടക്കാർ കച്ചവടം നടത്തുമ്പോൾ ഇത്തരം രേഖകൾ ഒന്നും ഇല്ലാതെ ഗുണമേന്മയും നിലവാരം ഇല്ലാത്തതുമായ സാധനങ്ങൾ വിൽക്കുന്ന അനധികൃത കച്ചവടം ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുകയാണെന്ന് സമിതി ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സമിതി പരാതി നൽകിയതിനെത്തുടർന്ന്  വിഷയത്തെക്കുറിച്ച് പഠിക്കാൻ പഞ്ചായത്ത് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സമിതിയുടെ പരാതി ശരിയാണെന്ന് കമ്മറ്റി റിപ്പോർട്ട് നല്കുകയും ചെയ്തു. 


തുടർന്ന് ഡിസംബറിൽ ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി വഴിയോരകച്ചവടത്തിന് ദൂരപരിധി നിശ്ചയിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും വഴിയോര കച്ചവടക്കാര്‍ക്ക് രു നോട്ടീസ് പോലും നല്കാന്‍ പഞ്ചായത്ത് തയാറാകാത്ത സാഹചര്യത്തിലാണ് സമിതി പ്രതിഷേധസമരത്തിന് ഒരുങ്ങുന്നത്. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ, ഏരിയ, യൂണിറ്റ് കമ്മറ്റി അംഗങ്ങള്‍ പങ്കെടുക്കും.

Post a Comment

0 Comments