Latest News
Loading...

കേരളാ വ്യാപാരി വ്യവസായി സമിതി പൂഞ്ഞാർ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

കേരളാ വ്യാപാരി വ്യവസായി സമിതി പൂഞ്ഞാർ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഈരാറ്റുപേട്ട നായനാർ ഭവനിൽ ചേർന്ന യോഗം സിപിഐഎം  ജില്ലാ കമ്മിറ്റി അംഗം  ജോയി ജോർജ് ഉദ്ഘാടനം ചെയ്യ്തു. 

കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്‌ ഔസെപ്പച്ചൻ തകിടിയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോൺ, ജില്ലാ വൈസ് പ്രസിഡന്റ്‌ അന്നമ്മ രാജു എന്നിവർ സംസാരിച്ചു. യോഗത്തിന് റ്റി എസ് സ്നേഹാദനന്റെ അധ്യക്ഷനായി.  

പി ആർ ഫൈസൽ സ്വാഗതവും ഹബീബ് കപ്പിത്താൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : പ്രസിഡന്റ്‌ :റ്റി എസ് സ്നേഹാധനൻ, സെക്രട്ടറി :പി ആർ ഫൈസൽ, ട്രെഷറർ :റെഫീഖ് പേഴുംകാട്ടിൽ, വൈസ് പ്രസിഡന്റ്‌ :സുരേഷ് ഓലിക്കൽ, ജോയിന്റ് സെക്രട്ടറി അബ്‌ദുൽസലാം

Post a Comment

0 Comments