Latest News
Loading...

അഖില കേരള സിറ്റിസൺസ് വോളിബോൾ ടൂർണ്ണമെന്റ് ചാലമറ്റം സിറ്റിസൺസ് കിരീടം നേടി.

ചാലമറ്റം: 38 വർഷമായി ചാലമറ്റത്ത് പ്രവർത്തിക്കുന്ന സിറ്റിസൺസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വോളിബോൾ ടൂർണ്ണമെന്റ് ചാലമറ്റം എംഡി സി എം എസ് ഹൈസ്കൂൾ ഫ്ളഡ് ലീറ്റ് സ്റ്റേഡിയത്തിൽ നടന്നു. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ഷെൽഫി ജോസ് വടക്കേമുളഞ്ഞിനാൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് യൂണിവേഴ്സിറ്റി താരങ്ങൾ ഉൾപ്പെടെ 8 ടീമുകൾ മാറ്റുരച്ച ഈ ടൂർണ്ണമെന്റിന് 1-ാം സമ്മാനമായി ഷെൽഫി ജോസ് സ്പോൺസർ ചെയ്യുന്ന എം.ഡി. ജോസഫ് & റോസമ്മ ജോസഫ് വടക്കമുളഞ്ഞിനാൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20000 രൂപയും, ചാലമറ്റം സിറ്റിസൺസ് ക്ലബ്ബ് നേടി.



2-ാം സമ്മാനമായി  ഡെന്നി ഐസക് സ്പോൺസർ ചെയ്യുന്ന എം.ജെ. ഐസക് 8 അല്ലി ജോസ് മൂലേക്കളത്തിൽ മെമൊറിയൽ എവർറോളിംഗ് ട്രോഫിയും 15000 രൂപയും ഈരാറ്റുപേട്ട സ്പോർട്ടിഗ നൈറ്റ് വോളി നേടി.

വനിതകളുടെ മത്സരം മാർച്ച് 10 വ്യാഴാഴ്ച നടന്നു.
ഡോ. സണ്ണി.വി.സ്കറിയ (റോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്) സമ്മാനദാനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രേംജിത്ത് ലാൽ ജി. പ്രകാശ്,
കൺവീനർ റോബിൻ ജോർജ്, ദീപു ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments