Latest News
Loading...

വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികൻ അറസ്റ്റിൽ


കൗൺസിലിങ്ങിനെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. 


പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്. ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് വിദ്യാർഥിനി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. 


സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായിരുന്നു വൈദികന്‍ സ്ഥിരമായി കൗണ്‍സിലിംഗ് നടത്തിയിരുന്നത് 

Post a Comment

0 Comments