Latest News
Loading...

പച്ചക്കറി തൈകള്‍ വിതരണം നടത്തി


കേരള സര്‍ക്കാര്‍ കൃഷികുപ്പിന്‍റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു വാര്‍ഡിലേക്ക് 300 വെണ്ടതൈകളും 300 വള്ളിപയര്‍ തൈകളും വച്ച് 600 പച്ചക്കറിതൈകള്‍  വീതം വിതരണം ചെയ്തു. മൊത്തം 7800 തൈകളാണ് വിതരണം നടത്തിയത്. 


പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ .ജോണിസ് പി സ്റ്റീഫന്‍ നടത്തി. വൈസ് പ്രസിഡന്‍റ് ശ്രീമതി. റിനി വില്‍സന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി ഓഫീസര്‍ ശ്രീ.രാജേഷ് രാജന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ സിറിയക് കല്ലട, ബിനു ജോസ് തോട്ടിയില്‍ ഏലിയാമ്മ കുരുവിള,ബിന്‍സി അനില്‍ പാട്ടശ്ശേരില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിവിധ പദ്ധതികള്‍ പ്രകാരം നിരവധി ഫലവൃക്ഷ തൈകളാണ് ഈ സാമ്പത്തിക വര്‍ഷം ഉഴവൂര്‍ കൃഷി ഭവനില്‍ നിന്നും വിതരണം നടത്തിയത്. ഉഴവൂര്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കട്ടെ എന്ന് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ ആശംസിച്ചു.