Latest News
Loading...

കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ തലപ്പലം പഞ്ചായത്തു കമ്മിറ്റി

വാണിജ്യ - വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ തലപ്പലം പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു. 

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തലപ്പലം പഞ്ചായത്തിൽ പനക്കപ്പാലത്തു നടന്ന പ്രകടനത്തിൽ CPI M ലോക്കൽ സെക്രട്ടറി VK മോഹൻ, CPI ലോക്കൽ സെക്രട്ടറി K. ശ്രീകുമാർ, AITUC പഞ്ചായത്ത് സെക്രട്ടറി P രാമചന്ദ്രൻ നായർ, CPI M നേതാക്കളായ CK ഹരിഹരൻ, റോബി, സാബു, CITU തൊഴിലാളികൾ, CPI നേതാക്കളായ VL തങ്കച്ഛൻ, എബിൻ പയസ്, സുമേഷ് KS, സാബു ജോസഫ്, ഹരികൃഷ്ണൻ PR, AITUC തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments