Latest News
Loading...

ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

തീക്കോയി ഗ്രാമപഞ്ചായത്തിൽ 2021-2022 വാർഷിക പദ്ധതി പ്രകാരം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഫണ്ടായ 701674 രൂപ ഉപയോഗിച്ച് സെന്റ് മേരീസ് എൽ പി സ്കൂളിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് നിർവ്വഹിച്ചു. തീക്കോയി സെന്റ് മേരീസ് ഫെറോനാ പള്ളി അസി. വികാരി ഫാദർ മാത്യു വളയംമ്പള്ളി യോഗത്തിൽ  അദ്ധ്യക്ഷത വഹിച്ചു. 

ഹെഡ്മിസ്ട്രെസ് സിസ്റ്റർ റോസിറ്റ്, മെമ്പർമാരായ അമ്മിണി തോമസ്, ബിനോയ്‌ ജോസഫ്, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, പി റ്റി എ പ്രസിഡന്റ്‌ ജോസ് വറുഗീസ്, റ്റി ഡി ജോർജ്, സെബാസ്റ്റ്യൻ പേണ്ടാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.