Latest News
Loading...

വാഗ്ദാനം പാലിച്ച് എം എൽ എ; തീക്കോയി അടുക്കം റോഡിന് ശാപമോക്ഷമായി

തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനം നിറവേറ്റുന്ന സന്തോഷത്തിലായിരുന്നു മാണി സി കാപ്പൻ എം എൽ എ.  തീക്കോയിയിൽ റോഡുപണിയുടെ പുരോഗതി വിലയിരുത്താൻ  എത്തിയത്. പൂർണ്ണമായും തകർന്ന നിലയിലായിരുന്നു തീക്കോയി - അടുക്കം റോഡ്. നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയെങ്കിലും തിരഞ്ഞെടുപ്പിൽ അന്ന് കാപ്പന് വിജയിക്കാനായില്ല. 



പിന്നീട് വിജയിച്ചപ്പോൾ തൻ്റെ വാഗ്ദാനത്തിന് പ്രത്യേക പരിഗണന നൽകി നടപടി സ്വീകരിക്കുകയായിരന്നു. നാലു കിലോമീറ്ററോളം ദൂരം വരുന്ന റോഡ് 4.5 കോടി രൂപ ചെലവൊഴിച്ചു സർക്കാർ ഉന്നത നിലവാരത്തിൽ ബി എം ബി സി ടാറിംഗ് നടത്തുമ്പോൾ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് എം എൽ എ എത്തിയത്.

  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, തലനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സോളി ഷാജി, ടി വി ജോർജ്, താഹ തലനാട്, മെമ്പർമാരായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ അങ്ങാടി, ഷെമീല ഹനീഫ, ബിന്ദു, ദിലീപ്  എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.