Latest News
Loading...

ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും പൂർണം



കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും പൂർണം. അത്യാവശ്യ ആവിശ്യ ഏതാനും കടകൾ തുറന്നത് അല്ലാതെ എല്ലാ വ്യാപാര സ്ഥാ5പങ്ങളും സമരത്തിൽ അണിനിരന്നു. സർക്കാർ ഓ5ഫിസുകളും സ്വാകാര്യ പൊതുമേഖല ബാങ്കുകളും, ബിസിനസ് സ്ഥാപനങ്ങളും  ഏരിയായിൽ പ്രവർത്തിച്ചില്ല. കെഎസ്ആർടിസി സ്വാകാര്യ ബസ് സർവീസുകളും ഓട്ടോ ടാക്സികളും നിരത്തിലിറങ്ങാതെയിരുന്നതിനാൽ പൊതുഗതഗതവും പൂർണമായും സ്‌തംപ്പിച്ചു. പൂഞ്ഞാർ ഏരിയായിലെ എല്ലാം പഞ്ചായത്തിലെയും സമരപന്തലുകളിൽ തൊഴിലാളി സംഗമവും വിവിധ കലാപരിപാടികളും നടന്നു.


രണ്ടാം ദിനം രാവിലെ ഈരാറ്റുപേട്ടയിലെ സമരം പന്തലിൽ സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, കെ എസ്ആർടിസിയിൽ ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, പൂഞ്ഞാർ പനച്ചിക്കപ്പാറയിൽ രമ മോഹൻ, മൂന്നിലവിൽ ഷീല സതീഷ് കുമാർ, മേലുകാവിൽ ഐ എൻടിയൂ സി ജില്ലാ പ്രസിഡന്റ്‌ ജോയി സ്കാറിയ, ഭരണങ്ങനത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി, കടനാട് സി എം സിറിയക്ക്, തീക്കോയിൽ തോമസ് മാത്യു, തലപ്പുലത്ത് വി കെ മോഹനൻ എന്നിവർ സമരം ഉദ്‌ഘടനം ചെയ്തു.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ടി എസ് സ്നേഹദനൻ, ടി എസ് സിജു, രമേഷ് ബി വെട്ടിമറ്റം, ദേവസ്യച്ചൻ വാണിയാപുര, ടി എൻ ദാസപ്പൻ, രാജി വിനോദ്, ടി മുരളിധരൻ, എം എച് ഷനീർ, തലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, കെ പി മധുകുമാർ, അനൂപ് കെ കുമാർ, ടി ആർ ശിവദാസ്, വി കെ മോഹനൻ, അഡ്വ.തോമസ് അഴകത്ത്, അസീസ് പത്താഴപ്പടി, കെ എസ്ആർടിഎ എ ജില്ലാ സെക്രട്ടറി ഹരിദാസ്, മുഹമ്മദ് കുട്ടി, താഹ കുന്നത്ത്, പി ജെ ജോർജ്, അഡ്വ.വി എൻ ശശിധരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments