Latest News
Loading...

സ്ത്രീശക്തി കലാ ജാഥയ്ക്ക് സ്വീകരണം നല്‍കി

 സമത്വ പൂര്‍ണ്ണമായ ലോകത്തിന് ലിംഗനീതി അനിവാര്യമാണെന്നും കുടുംബശ്രീയ്ക്ക് ഇക്കാര്യത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുവാനാകുമെന്നും സ്ത്രീശക്തി കലാജാഥ അതിന് പ്രചോദനമാകട്ടെ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സ്ത്രീ ശക്തി കലാ ജാഥയ്ക്ക് കുറവിലങ്ങാട് നല്‍കിയ സ്വീകരണത്തിന് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ് വനിതാ ദിന സന്ദേശം നല്‍കി. മഴവില്‍ മനോരമ കോമഡി ഷോ താരം മേരിക്കുട്ടി ജോസഫിനെ വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ് ആദരിച്ചു. വനിതാ ദിനത്തില്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ വനിതാ ക്വിസ് മത്സരത്തില്‍ സമ്മാനം നേടിയ നിത്യാ & ടീം ( ഉദ്യോഗസ്ഥ വിഭാഗം) , മിനി മത്തായി & ടീം ( ജനപ്രതിനിധി വിഭാഗം), റോസിലി & ടീം, സുമിതാ & ടീം ( ഘടക സ്ഥാപന വിഭാഗം), സീമാ & ടീം  (കുടുംബശ്രീ വിഭാഗം) , ക്വിസ് മാസ്റ്റര്‍ കെ ആര്‍ സാവിത്രി എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യ സജികുമാര്‍, ടെസ്സി സജീവ്, അംഗങ്ങളായ വിനു കുര്യന്‍, ഡാര്‍ളി ജോജി, ജോയിസ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, എം എം ജോസഫ്, സെക്രട്ടറി രാജേഷ് ടി വര്‍ഗീസ്, അസി. സെക്രട്ടറി കെ ആര്‍ സാവിത്രി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീനാ തമ്പി എന്നിവര്‍ പ്രസംഗിച്ചു. ജ്യോതി ഹരികുമാര്‍ ജാഥാ ക്യാപ്റ്റനും, ഉഷാ ദേവി മാനേജരുമായി കുടുംബശ്രീയിലെ കലാ വിഭാഗമായ രംഗശ്രീയിലെ 12 പേരാണ് ലഘുനാടകങ്ങളും നൃത്ത ശില്പങ്ങളും അവതരിപ്പിച്ചത്. സി ഡി എസ് അംഗങ്ങളായ ഉഷ സുരേന്ദ്രന്‍ , സീമ ബിനോയി,  എത്സമ്മ അനില്‍, ശാന്തമ്മ കെ കെ, ഗീതാ വിജയന്‍, ജാനകി തങ്കച്ചന്‍, ശാരദാ ശ്രീനിവാസന്‍, റെജി സന്തോഷ്,  ഓമനാ സാബു, ചിന്നമ്മ ജോസഫ്, സിന്ധു രവീന്ദ്രന്‍, സൈനമ്മ മാത്യു, റിജി സിജു എന്നിവര്‍ സ്വീകരണ  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Post a Comment

0 Comments