Latest News
Loading...

സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും




അരുവിത്തുറ  സെൻ്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ  58-ാമത്‌  സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗo  ശ്രീ .സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു സ്വാഗതം ആശംസിച്ചു. 

പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി റവ ഫാ. ബർക്കുമാൻസ്    കുന്നുംപുറം ,ഈരാറ്റുപേട്ട മുൻ സിപ്പിൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ ,അരുവിത്തുറ  സെൻ്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ്, സി. സാലി FCC എന്നിവർ പ്രസംഗിച്ചു. 32 വർഷത്തെ നിസ്തുല സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സാലിമ്മ മാത്യുവിന് യാത്രയയപ്പും നല്കി.


Post a Comment

0 Comments