Latest News
Loading...

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്

ഈരാറ്റുപേട്ട  മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എസ്.പി.സി 2019 - 2021 ബാച്ചിന്റെ  പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയായി. സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചടങ്ങില്‍ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  പ്രസാദ് അബ്രഹാം വര്‍ഗീസ് സല്യൂട്ട് സ്വീകരിക്കുകയും കേഡറ്റുകള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. 

കുമാരി മിന മറിയം നവാസ് ഫസ്റ്റ് ഇന്‍ കമാന്‍ഡറായും കുമാരി ആഷ്ന അസീസ് സെക്കന്റ് ഇന്‍ കമാന്‍ഡറായും പരേഡ് നയിച്ചു. 

സ്കൂള്‍ മാനേജര്‍ പ്രൊഫസര്‍ എം.കെ. ഫരീദ്, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റിസ്വാന സവാദ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം. അബ്ദുല്‍ ഖാദര്‍,...

സ്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി അഗസ്റ്റിന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീദേവി. വി.എന്‍., എം.എഫ്. അബ്ദ്ദുല്‍ ഖാദര്‍, അന്‍സാര്‍ അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സി.പി.ഒ. പി.എസ്. റമീസ്, എ.സി.പി.ഒ. രഹന ബഷീര്‍, ഡി.ഐ. ജോബി.ജോസഫ്, എ.ഡി.ഐ. തങ്കമ്മ.കെ.എ. എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments