ഹ്രസ്വമായ ജീവിതയാത്രയില്‍ നന്‍മ ചെയ്യുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യണമെന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേല്‍ അഭിപ്രായപ്പെട്ടു. ചെയ്യേണ്ട നന്‍മ ചെയ്യാതിരിക്കുന്നത് വലിയ പാപത്തിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള മൂന്നാം സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ.ഡേവിസ് ചിറമ്മേല്‍.
സമൂഹത്തിനാകെ മാതൃകയാക്കാവുന്ന സ്‌നേഹദീപം ഭവനപദ്ധതിയ്ക്ക് പ്രോത്സാഹനമായി ഈ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന എല്ലാ സ്‌നേഹവീടുകള്‍ക്കും 50000 രൂപാവീതം കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന് ഫാ.ഡേവിസ് ചിറമ്മേല്‍ അറിയിച്ചു. എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാക്കാവുന്നതാണ് സ്‌നേഹദീപം ഭവനപദ്ധതിയെന്ന് മുന്‍ മന്ത്രി പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. സ്‌നേഹവീടിന്റെ താക്കോല്‍ ദാന ചടങ്ങിനോടനുബന്ധിച്ചുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മാണി സി.കാപ്പന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി ജോഷി ജോണ്‍ മുഖ്യപ്രഭാഷണവും ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാ. ജോസഫ് പാനാംമ്പുഴ അനുഗ്രഹ പ്രഭാഷണവും സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റനി പോത്തന്‍ നെടുംപുറം ആമുഖ പ്രഭാഷണവും നടത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്‌നേഹ ദീപം സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പില്‍, ടിംസ് നെടുംപുറം, സജി തകിടിപ്പുറം, ഷിബു തെക്കേമറ്റം, ജോസ് തോണക്കരപ്പാറയില്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിയ്ക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വെള്ളാപ്പിള്ളി, ബേബിച്ചന്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.