Latest News
Loading...

തോടനാലില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്


 കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് തോടനാലില്‍ ആധുനിക രീതിയിലുള്ള ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു. തോടനാല്‍ പന്നിയാമറ്റത്ത്  പഞ്ചായത്ത് വക സ്ഥലത്താണ് ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ഒരു പഞ്ചായത്തില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിര്‍മ്മാണ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍,  പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ജി. അനീഷ്, ആനീസ് ചൂരനോലില്‍, മഞ്ചു ദിലീപ്, സ്മിത വിനോദ്,     മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ജോസഫ് കളരുപാറ, ആന്റണി വട്ടക്കുന്നേല്‍, ശ്രീകുമാര്‍ തെക്കേടത്ത് ഷാജി ഗണപതിപ്ലാക്കല്‍, ജോഷി പുളിയ്ക്കല്‍, ജോയി മാടയാങ്കല്‍, ജോര്‍ജ്ജ് പാറത്താനത്ത്, മുരളീധരന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments