Latest News
Loading...

എസ്.ഡി.പി.ഐ. സമ്മേളനം നാളെ ഈരാറ്റുപേട്ടയിൽ

 എസ്.ഡി.പി.ഐ.യിൽ പുതുതായി അംഗത്വം എടുത്ത മുന്നൂറ് പേർക്ക് സ്വീകരണവും, പൊതുസമ്മേളനവും നാളെ ഈരാറ്റുപേട്ടയിൽ . നാളെ വൈകിട്ട് 4.30-ന് എം.ഇ.എസ്. കവലയിൽ നിന്നാരംഭിക്കുന്ന സ്വീകരണ റാലി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ഉത്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസീബ് അദ്ധ്യക്ഷ വഹിക്കും. 

ജില്ലാ സെക്രട്ടറി റസിയ ഷെഹീർ, ഖജാൻജി.കെ.എസ്.ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഖാൻ കാസിം, സെക്രട്ടറി അഡ്വ. റിയാസ് ഇടക്കുന്നം, കെ. ഇ. റഷീദ്, സുബൈർ വെള്ളാപള്ളി ൽ, എം.എസ്. ആരിഫ്, സാബിർ പാറകുന്നേൽ, കെ.യു. സുൽത്താൻ, ഷാജി വഞ്ചാങ്കൽ എന്നിവർ സംസാരിക്കും മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സബീർ കുരുവനാൽ സ്വാഗതവും, ഹിലാൽ വെള്ളൂപറമ്പിൽ, നന്ദിയും പറയും. ഈരാറ്റുപേട്ട നഗരസഭാ കൗസസിലർമാരായ അൻസാരി ഈ ലക്കയം, നസീറ സുബൈർ, ഫാത്തിമ മാഹിൻ , നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, തീക്കോയി ഗ്രാമ പഞ്ചായത്തഗം നജ്മ പരി കൊച്ച് എന്നിവർ പങ്കെടുക്കും


Post a Comment

0 Comments