Latest News
Loading...

കാരക്കാട് ഇളപ്പുങ്കൽ പാലം വീതി കൂട്ടി പുനർ നിർമിക്കണം. എസ്.ഡി.പി.ഐ.

കാരക്കാട് ഇളപ്പുങ്കൽ പാലം വീതി കൂട്ടി പുനർ നിർമിക്കണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക്. നൂറ് കണക്കിന് പ്രദേശവാസികളുടെ സഞ്ചാര ആശ്രയമായിരുന്ന ഈ പാലം പ്രളയത്തിൽ തകർന്നിട്ട് നാളിത് വരെ ആയിട്ടും പുനർ നിർമാണം സംബന്ധിച്ച് ബന്ധപ്പെട്ട അതികൃതർ കാട്ടുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് എസ്.ഡി പി ഐ കാരയ്ക്കാട് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം എസ്.ഡി.പി.ഐ. കോട്ടയം ജില്ലാ കമ്മിറ്റി അംഗം സബീർ കുരുവിനാൽ ഉൽഘാടനംചെയ്തു . 

മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ സുബൈർ വെള്ളാപള്ളി ൽ അദ്ധ്യക്ഷത വഹിച്ചു.  എസ്ഡിപിഐ പാർലമെന്റ് പാർട്ടി ലീഡർ അൻസാരി ഈ ലക്കയം കെ.കെ.പരി കൊച്ച്, ഇസ്മായിൽ കീഴേടം, അബൂ താഹിർ കാരയ്കാട് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments