Latest News
Loading...

ആർ. വി.പാർക്കും പരിസരവും വൃത്തിയാക്കി

"സ്വച്ഛത പക്വഡേ" യുടെ ഭാഗമായി പാലാ നഗരസഭയിലെ  അങ്കണവാടി പ്രവർത്തകർ പാലാ നഗരത്തിലെ ആർ. വി.പാർക്കും പരിസരവും വൃത്തിയാക്കി. മുൻസിപ്പൽ ചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷാജു വി തുരുത്തൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ  നീന ജോർജ് ചെറുവള്ളി, കൗൺസിലർ  ബിജി ജോജോ, കൗൺസിലർ  ലീന സണ്ണി പുരയിടം, കൗൺസിലർ  ജോസിൻ ബിനോ തുടങ്ങിയവരും അംഗൻവാടി ടീച്ചേഴ്സ് കൺവീനർ  എൽസമ്മ മറ്റ് പാലാ സഭയിലുള്ള അംഗൻവാടി ടീച്ചേഴ്സും ഹെൽപ്പർ മാരും പങ്കെടുത്തു.

"സ്വച്ഛത പക്വഡേ" യുടെ ഭാഗമായി പാലാ നഗരസഭയിലെ R V PARK തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണെന്നും ചെയർമാൻ പറഞ്ഞു
.

Post a Comment

0 Comments