Latest News
Loading...

പൂഞ്ഞാര്‍ പ്രശാന്തില്‍ കെ എന്‍ രാമചന്ദ്രന്‍ നായര്‍ നിര്യാതനായി.

പൂഞ്ഞാര്‍ പ്രശാന്തില്‍ കെ എന്‍ രാമചന്ദ്രന്‍ നായര്‍ (88) നിര്യാതനായി. സംസ്കാരം ഇന്ന്  4.00 pm -ന് ( 27 - 03 - 22, ഞായർ) വീട്ടുവളപ്പിൽ . ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്‍റ്,കര്‍ഷകവേദി സ്ഥാപക പ്രസിഡന്‍റ്, പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 


എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിനഞ്ചു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. പനയ്ക്കപ്പാലം കോട്ടയ്ക്കുപുറത്ത് കുടുംബാംഗമാണ്. പൂഞ്ഞാര്‍ എസ്.എം വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേഡ് ഹെഡ്മിസ്ട്രസ് പി സരസമ്മയാണ് ഭാര്യ.

മക്കള്‍ കെ ആര്‍ പ്രമോദ് (റിട്ട.അസിസ്റ്റന്‍റ് എഡിറ്റര്‍, മംഗളം ദിനപ്പത്രം) കെ ആര്‍ പ്രസീദ (ടീച്ചര്‍, മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററിസ്കൂള്‍, ഏന്തയാര്‍)
മരുമക്കള്‍ സുരേഷ്ചന്ദ് സി( റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), മായാ ഗോപിനാഥ്(ടീച്ചര്‍, വി. കെ പി എം ടി.ടി.ഐ ഇടമറ്റം).

Post a Comment

0 Comments