Latest News
Loading...

സ്വകാര്യബസ് സമരം പിന്‍വലിച്ചു


സംസ്ഥാനത്ത് 3 ദിസമായി തുടര്‍ന്നുവന്ന സ്വകാര്യ ബസ് സമരം  പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചത്.


നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആന്റണി രാജുവും പങ്കെടുത്തു. 


യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാല്‍ എപ്പോള്‍ മുതല്‍ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന കാര്യത്തില്‍  പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.


Post a Comment

0 Comments