Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

 ഭവന നിർമ്മാണത്തിന് മുഖ്യ പരിഗണ കൊടുത്തു കൊണ്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്. പ്രസിഡൻ്റ് ജോർജ് മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് റെജി ഷാജി 141051208 രുപ വരവും, 136539000 രുപ ചിലവും 4512208 രൂപ നീക്കി ബാക്കിയും ബഡ്ജറ്റ് അവതരിപ്പിച്ചു. 


ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിമ്മാണത്തിനായി ഒരു കോടിയിൽപരം രൂപയും, കൃഷി അനുബന്ധ മേഖലകൾക്കായി 1580000 രൂപയും, മൃഗസംരക്ഷണം ക്ഷീര വികസനം മേഖലകൾക്കായി 6254000 രൂപയും, ഉല്പാദന മേഖലക്ക് 8200000 രുപയും, സേവന മേഖലക്ക് 38450000 രൂപയും, കുടിവെള്ളം അനുബന്ധ പ്രോജറ്റുകൾക്ക് 16000000 രുപയും, റോഡ്കൾക്ക് 40000000 രൂപയും വകയിരുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകവും, ഗാന്ധി പ്രതിമയും സ്ഥാപിയ്ക്കാനുള്ള തുക മാറ്റി വെച്ചിട്ടുണ്ട്. 

യുവജനങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിയ്ക്കാനായി കളിക്കളം നിർമ്മായ്ക്കാനും, മാലിന്യ നിർമ്മാർജത്തിന് സ്ഥലം കണ്ടെത്താനും ബഡ്ജറ്റിൽ മുൻതുക്കം നൽകിയിട്ടുണ്ട്. ജനകീയ ആസുത്രണത്തിന് 25-ാം വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻ്റിനുള്ളിൽ കമാനം നിർമ്മിയ്ക്കാനും ബഡ്ജറ്റിൽ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും വിവിധ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

0 Comments