Latest News
Loading...

ഗർഭിണിയായ ആടിനെ ഇറച്ചിയാക്കി വിറ്റു. യുവാവ് പിടിയിൽ

പാലാ കുടക്കച്ചിറയിൽ ഗർഭിണിയായ ആടിനെ മോഷ്ടിച്ച കൊന്ന ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടക്കച്ചിറ കിഴക്കേചെന്നാൽ സാജു ജോസഫ് ആണ് പിടിയിലായത് . കുടക്കച്ചിറ ഭാഗത്ത് താമസിക്കുന്ന 87 കാരിയായ വരകാപള്ളി സരോജിനിയുടെ ആടിനെ ആണ് സാജു മോഷ്ടിച്ചത്. 


ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആടിനെ കാണാതായത്. സരോജിനി നടത്തിയ അന്വേഷണത്തിൽ ആടിനെ കൊന്നിട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അന്നു വൈകിട്ട് സാജു ആടിനെ ഇറച്ചി ആക്കി സമീപവാസികൾക്ക് വില്പന നടത്തുകയും ചെയ്തു. സരോജിനിയുടെ പരാതിയിൽ പാലാ പോലീസ് സാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സരോജിനിയുടെ രണ്ട് ആടുകളെ ഇതിനു മുൻപ് സമാനമായ രീതിയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് നായ്ക്കൾ കടിച്ചു കൊന്നതാണെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ അന്ന് പരാതി നൽകിയിരുന്നില്ല. സാജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.