Latest News
Loading...

പികെഎസ് പൂഞ്ഞാർ ഏരിയ സമ്മേളനം


പൂഞ്ഞാർ : പികെഎസ് പൂഞ്ഞാർ ഏരിയ സമ്മേളനം  നടന്നു .  പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം പിഎൻ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. കുട്ടപ്പൻ പാപ്പലി പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്,ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം അഡ്വ.വി എൻ ശശിധരൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ  പികെഎസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എം തമ്പി, കെ വിജയൻ. എന്നിവർ സംസാരിച്ചു. 


ഏരിയ സെക്രട്ടറി കെ ശശിന്ദ്രൻ പ്രവർത്തനം റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ എസ് രാജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളിൽ നിന്നായി 95 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനത്തിൽ സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ, മിസ്റ്റർ കോട്ടയം സുബാഷ് സുന്ദരൻ, തെറാപ്പിസ്റ് പി കെ സമജ്, ഹോമിയോ വിഭാഗത്തിൽ ഉന്നത വിജയാം നേടിയ ഡോ.സരിത തങ്കച്ചൻ എന്നിവരെ ആദരിച്ചു.

ഭാരവാഹികൾ :20 അംഗ കമ്മിറ്റിയുടെ പ്രസിഡന്റ്‌ : പിജി പ്രമോദ് കുമാർ, സെക്രട്ടറി : കെ ശശി, ട്രെഷറർ : ജി രവീന്ദ്രൻ

ഉദ്ഘടനാ സമേളനത്തിന് ജി രവീന്ദ്രൻ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ കെപി മധുകുമാർ സ്വാഗതവും പിജി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments