Latest News
Loading...

'പണിമുടങ്ങി'. ഈരാറ്റുപേട്ട ടൗണ്‍ മാലിന്യക്കൂമ്പാരമാകും

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികള്‍ പണിമുടക്കിയതോടെ ഈരാറ്റുപേട്ട നഗരത്തില്‍ മാലിന്യനീക്കവും തടസ്സപ്പെട്ടു. സെന്‍ട്രല്‍ ജംഗ്ഷനില്‍ തലേദിവസം വൈകുന്നേരം നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളാണ് നഗരത്തില്‍ കുന്നുകൂടി കിടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 9 മണിയ്ക്ക് മുന്‍പേ ഇവ നഗരസഭാ മാലിന്യസംഭരണവാഹനങ്ങളില്‍ നീക്കം ചെയ്യാറുണ്ടെങ്കിലും തൊഴിലാളി സമരത്തെ തുടര്‍ന്ന് മാലിന്യനീക്കം തടസ്സപ്പെടുകയായിരുന്നു. 



മാലിന്യനീക്കവും അവശ്യസര്‍വീസില്‍ പെടുത്തി മാലിന്യം നീക്കേണ്ടത് അത്യാവിശമായി മാറുകയാണ്. ജൈവ അജൈവ മാലിന്യങ്ങളടക്കം കൂടിക്കിടക്കുന്നത് നഗരപ്രദേശത്ത് ദുര്‍ഗന്ധം പരക്കുന്നതിന് കാരണമാകും. നായ്ക്കളും പക്ഷികളും മാലിന്യം പ്രദേശത്ത് നിരത്തുന്നതിനു മുന്‍പേ ഇവ നീക്കം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. മുന്‍പും പണിമുടക്ക് ദിവസങ്ങളില്‍ മാലിന്യനീക്കം നിലച്ചഅവസ്ഥയുണ്ടായിട്ടുണ്ട്.


Post a Comment

0 Comments