Latest News
Loading...

കഞ്ചാവുവില്‍പനയ്‌ക്കെത്തിയ അഞ്ചു യുവാക്കള്‍ പിടിയില്‍

പാലാ പോലീസ് രാത്രിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ തൈപ്പറമ്പില്‍ ഉനൈസ് (21), കൊല്ലംപറമ്പില്‍ അക്മല്‍ റിസ്വാന്‍ (21), പുതുപ്പറമ്പില്‍ മുഹമ്മദ് ഫഹദ് (18), വാകച്ചേരിയില്‍  അന്‍സില്‍(21) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇയോണ്‍ കാറും പിടിച്ചെടുത്തു. അഞ്ചുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. 


എസ് ഐ അഭിലാഷ് എം ടി യുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് നടന്ന വാഹന പരിശോധനയ്ക്കിടയില്‍ ആണ് കാറിലെത്തിയ യുവാക്കളുടെ കൈയ്യില്‍ നിന്നും 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഭരണങ്ങാനത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് എത്തിയ ഇയോണ്‍ കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളില്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

പ്രതികളെ ചോദ്യം ചെയ്തതില്‍ പാലാ ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതാണ് എന്ന് സമ്മതിച്ചു. എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ജോഷി മാത്യു, രഞ്ജിത് സി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments