Latest News
Loading...

ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നിര്‍മാണം ആരംഭിച്ചു

ജനപ്രതിനിധികളെ ഏറെ പഴി കേള്‍പ്പിച്ച ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ പുനരുദ്ധാരണ ജോലികള്‍ക്ക് ശനിയാഴ്ച തുടക്കമായി. രാവിലെ താഴത്തെ നടയക്ക്ല്‍ ഭാഗത്ത് നിലവിലുള്ള ടാറിംഗ് ഇളക്കി മാറ്റുന്ന ജോലികള്‍ക്കാണ് തുടക്കമായത്. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ റോഡ് നിര്‍മാണ ജോലികള്‍ നടക്കുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തി. 



ഫെബ്രുവരി 25ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പുനരുദ്ധാരണ ജോലികളുടെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും രണ്ടാഴ്ചയോളമായി ജോലികളൊന്നും ആരംഭിക്കാതിരുന്നതോടെ വീണ്ടും സോഷ്യല്‍മീഡിയകളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനങ്ങളെ അത്രമേല്‍ വെറുപ്പിച്ച റോഡിനാണ് ഒടുവില്‍ ശാപമോക്ഷമാകുന്നത്.


Post a Comment

0 Comments