Latest News
Loading...

പോപുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ഏപ്രില്‍ ഒന്നിന് നാടിന് സമര്‍പ്പിക്കും

 പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ഏപ്രില്‍ ഒന്നിന് പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം നാടിന് സമര്‍പ്പിക്കും.  വൈകിട്ട് 7 മണിക്ക്  നടക്കൽ ഹുദാ ജംങ്ഷനിൽ നടക്കുന്ന ഉദ് ഘാടന സമ്മേളനത്തിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. 


പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ സെക്രട്ടറി എം. എച്ച് ഷിഹാസ് , ജില്ലാ പ്രസിഡന്റ് സുനീർ മൗലവി, ജില്ല സെക്രട്ടറി ടി എസ് സൈനുദ്ദീൻ, മുഹമ്മദ് നദീർ മൗലവി, പി ഇ മുഹമ്മദ് സക്കീർ, എ എം എ ഖാദർ, കെ ഇ പരീത്, പി എസ് ഷഫീഖ്, മുഹമ്മദ് ഉനൈസ് മൗലവി, ഹാഷിർ നദ് വി, സി പി അബ്ദുൽ ബാസിത്ത്, സി എച്ച് ഹസീബ് , ജനപ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ എന്നിവര്‍ സംസാരിക്കും. 

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 9, 10, 11, 12 ഡിവിഷനുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് കനിവ് കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

Post a Comment

0 Comments