Latest News
Loading...

പാലാ കെഎസ്ആര്‍ടിസിയ്ക്ക് സമീപം കാര്‍ ഓട്ടോ കളത്തിലേയ്ക്ക് ഇടിച്ചുകയറി

പാലാ  കെ.സ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍ഡ് സമീപം ഉള്ള ഓട്ടോസ്റ്റാന്‍ഡിലേയ്ക്ക് കാര്‍ ഇടിച്ച് കയറി രണ്ട് ഓട്ടോറിക്ഷാ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സ്റ്റാന്‍ഡില്‍ കിടന്ന രണ്ട് ഓട്ടോറിക്ഷകളിലാണ് കാര്‍ ഇടിച്ചത്. കാല്‍നട യാത്രികരായ 2 സ്തീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഓട്ടം കാത്ത് കിടന്നിരുന്ന ഡ്രൈവര്‍മാര്‍ തണലത്തേയ്ക്ക് മാറിയിരിക്കുകയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നിലതെറ്റിയ ഡ്രൈവിംഗ് ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍ കാര്‍ ഉടമ ക്രുദ്ധനാവുകയും തട്ടിക്കയറുകയുമായിരുന്നു. കാറില്‍നിന്നും മദ്യക്കുപ്പികളും കണ്ടെത്തി. 


വാക്ക് തര്‍ക്കത്തിനിടെ  കാര്‍ ഉടമയുടെ ബന്ധുവാണെന്നു അവകാശപ്പെട്ട യുവതി എത്തി കാര്‍ ഓടിച്ചിരുന്നത് താന്‍ ആണെന്ന് ആവകാശപ്പെട്ടു. എന്നാല്‍ കാര്‍ ഓടിച്ചു കാണിക്കാന്‍ പ്രദേശത്തുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടതോടെ യുവതി കുഴങ്ങി. ഡ്രൈവര്‍ സീറ്റിലിരുന്ന് വൈപ്പര്‍ ഓണാക്കുകയും മറ്റ് ചെയ്ത യുവതി ക്ലച്ച് അമര്‍ത്താതെ താക്കോല്‍തിരിച്ചതോടെ വാഹനം കുതിക്കാനൊരുങ്ങി. ഇതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷന് മീറ്ററുകള്‍ മാത്രം അകലെ നടന്ന അപകടം സംബന്ധിച്ച് അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.




Post a Comment

0 Comments