Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ പാർക്കിംഗിന് ഇനി ഇടം തേടി അലയേണ്ട.


പാലാ: പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് ഇന്നു മുതൽ പാർക്കിംഗ് സ്ഥലം തേടി പോകേണ്ടതില്ല.
ഒരേ സമയം 200-ൽ പരം വാഹനങ്ങൾക്ക് സുരക്ഷിതമായ വാഹന പാർക്കിംഗിന് വിസ്തൃതമായ ഗ്രൗണ്ടാണ് ആശുപത്രി പ്രധാനമന്ദിരത്തിനു സമീപം സജ്ജമാക്കപ്പെട്ടിരിക്കുന്നത്. ടൂ വീലറുകൾക്ക് പ്രത്യേക ഇടം നൽകും.ഇന്നു മുതൽ ഒരേക്കറോളം സ്ഥലത്ത് പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.

കോവിഡ് പരിശോധനയും വാക്സിനേഷനും മൂലം ആയിരക്കണക്കിന് പേരാണ് ഒരു ദിവസം ആശുപത്രിയിൽ എത്തിക്കൊണ്ടിരുന്നത്.ഇതോടൊപ്പം കിടപ്പു രോഗികളുടെ കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടേയും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ഇടം തേടി അലഞ്ഞിരുന്നതിന് ശ്വാശ്വത പരിഹാരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. കൂടുതൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുമെന്ന് ചെയർമാൻ പറഞ്ഞു.400-ൽ പരം ആശുപത്രി ജീവനക്കാർക്കും വലിയ ആശ്വാസമായി. ആംബുലൻസുകൾക്കു പോലും കടന്നു വരുവാൻ തടസ്സമായ വിധം ആശുപത്രി റോഡിൻ്റെ ഇരുവശവും വാഹനങ്ങൾ നിറഞ്ഞിരുന്ന സാഹചര്യമായിരുന്നു നില നിന്നിരുന്നത്.


ആശുപത്രി കോമ്പൗണ്ടിൽ നിലനിന്നിരുന്ന പഴയ കെട്ടിടങ്ങൾ ഒന്നൊന്നായി പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് വിശാലമായ പാർക്കിംഗ് സ്ഥലം ഇവിടെ ഒരുക്കിയത്.
നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കെട്ടിടങ്ങൾ നീക്കം ചെയ്ത് ആവശ്യമായ സ്ഥലം ഒരുക്കിയെടുത്തത്. റോഡ് റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിക്കുകയും ചെയ്തു. 

അവസാന മിനിക്കുപണികൾ പൂർത്തിയാക്കിയ ശേഷം നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പാ ർക്കിംഗ് സ്ഥലം വാഹനങ്ങൾക്കായി ഇന്ന് തുറന്നുകൊടുത്തു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ,ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ, കൗൺസിലർമാരായ ബിജി ജോ ജോ ,സാവിയോ കാവുകാട്ട്, ആർ.സന്ധ്യ, മാനേജിoഗ് കമ്മിററി അംഗം ജയ്സൺമാന്തോട്ടം, ഡോ.പി.എസ്.ശബരീനാഥ്, ഡോ: സോളി മാത്യു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ എ സിയാദ് എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments