Latest News
Loading...

സര്‍ക്കാര്‍ നീക്കത്തെ ചെറുക്കും - നാട്ടകം സുരേഷ്.

പാലാ: വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ കിടപ്പാടം പിടിച്ചു പറിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കെ റെയില്‍ സര്‍വേയുടെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപിച്ചു. ഈ നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയമായും, സാമ്പത്തികമായും നീതീകരണം ഇല്ലാത്ത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കടുംപിടുത്തം നടത്തുന്നത് കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ്. 

ഡി പി ആര്‍ തയ്യാറാക്കുന്നതിന് മാത്രമാണ് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടുള്ളത് എന്നിരിക്കെ അതിന്റെ മറവില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ് എന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാട്ടകം സുരേഷ്. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.


ഏ.കെ ചന്ദ്രമോഹന്‍, ജോണ്‍സി നോബിള്‍, ഷോജി ഗോപി, ജോസഫ് പുളിക്കന്‍, എ.എസ്സ് തോമസ്, പ്രിന്‍സ് വി.സി, തോമസ് ആര്‍ വി ജോസ്, ബിബിന്‍ രാജ്, അനില്‍ മാധവപ്പള്ളി, ലാലി സണ്ണി, ജോര്‍ജുകുട്ടി ചുരയ്ക്കല്‍, ജേക്കബ്ബ് അല്‍ഫോന്‍സാ ദാസ്, ഗീതാ രാജു, ഗോപിനാഥന്‍ നായര്‍, രാജു കൊക്കോപ്പുഴ, ശ്രീകുമാര്‍ ടി.സി, ജയിംസ് ജീരകത്തില്‍, ഷിജി ഇലവുംമൂട്ടില്‍, രാജേഷ് കാരയ്ക്കാട്ട്, രാജു കോനാട്ട്, പരമേശ്വരന്‍ പുത്തൂര്‍, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ആര്യ സബിന്‍ ,സോണി ഓടച്ചുവട്ടില്‍, വക്കച്ചന്‍ മേനാംപറമ്പില്‍, സുരേഷ് കൈപ്പട, ബേബി തെരുവപ്പുഴ, റെജി തലക്കളം, അര്‍ജുന്‍ സാബു, പി.ജെ താമസ്, അഡ്വ. സോമശേഖരന്‍, ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments