Latest News
Loading...

വനം അനുഭവിച്ചറിഞ്ഞ് എസ്.പി.സി. കേഡറ്റുകള്‍


ഈരാറ്റുപേട്ട  മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ തേക്കടിയില്‍ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു.  വനദിനത്തോടനുബന്ധിച്ച് തേക്കടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വനംവകുപ്പുമായി ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്.


വനംവകുപ്പ് എന്‍.ഇ.ഒ. ആശാറാണി പഠനക്ലാസിന് നേതൃത്വം നല്‍കി. വനം നിരീക്ഷകര്‍ കാടനുഭവങ്ങള്‍ കേഡറ്റുകളുമായി പങ്കുവെച്ചു. 
തുടര്‍ന്ന് കാട് അടുത്തറിയുന്നതിനായി കേഡറ്റുകള്‍  വനംവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ട്രക്കിംഗ് നടത്തി. 

അധ്യാപകരായ എം.എഫ്. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ലൈസല്‍, അന്‍സാര്‍ അലി, ഷൈനാസ് അന്‍സില്‍, സി.പി.ഒ. റമീസ്.പി.എസ്. എ.സി.പി.ഒ. രഹന ബഷീര്‍ എന്നിവര്‍ പഠനക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments