Latest News
Loading...

ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ മേലുകാവ്‌ പോലീസ് അറസ്റ്റു ചെയ്തു

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച റാന്നി സ്വദേശികളായ നിമിൽ(34), സ്വരാജ്(25) എന്നിവരെ മേലുകാവ്‌  പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30 ഓടെ പത്തനംതിട്ട കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിലാണ് പീഡനശ്രമം നടന്നത്. പത്തനംതിട്ടയിൽ നിന്നും തൃശ്ശൂരിലേക്കു പോകാനാണു യുവതി ബസിൽ കയറിയത്. 

പത്തനംതിട്ടയിൽ നിന്നും റാന്നിയിലേക്കു പോകാനാണു പ്രതികൾ ബസിൽ കയറിയതെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇവരും തൃശൂരിനു ടിക്കറ്റെടുത്തു. ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും ചേർന്നു യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ജീവനക്കാർ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. 

യുവതിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, എസ്.ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സി.പി.ഒ. വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

Post a Comment

0 Comments