Latest News
Loading...

പ്രതിഷേധയോഗം നടത്തി

പാലാ ഞൊണ്ടി മാക്കൽ കവലയിൽ ഗർഭിണിയായ  യുവതിയെ വർഷോപ്പ് ഉടമയും കൂട്ടാളികളും ചവിട്ടുകയും മർദ്ധിക്കുകയും ചെയ്തതിനെതിരെ പാലാ ഞൊണ്ടി മാക്കൽ കവലയിൽ പ്രതിഷേധ യോഗം കക്ഷി,രാഷ്ട്രീയ, സാമുദായിക ചിന്തകൾക്ക് അതീതമായി നടത്തപ്പെട്ടു .പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മററി ചെയർമാൻ നീനാ ജോർജ് ചെറുവള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. 


കെട്ടിട ഉടമ ജോർജ് വട്ടക്കുന്നേലിനോട് യോഗം ആവശ്യപ്പെട്ടതു പ്രകാരം ഈ ഹീന കൃത്യം ചെയ്ത പ്രതിക്ക് വർക്ക് ഷോപ്പ് തുടർന വാടകയ്ക്ക് നൽകേണ്ടന്നും നഗരസഭ ലൈസൻസ് പുതുക്കാൻ സഹായിക്കില്ലെന്നും ,സ്ഥാപനം താഴിട്ട് പൂട്ടുന്നതിനും തീരുമാനിക്കുകയും ചെയ്തു. കെട്ടിട ഉടമയ്ക്ക് ഞൊണ്ടി മാക്കൽ നിവാസികളുടെയും അഭ്യുത കാംക്ഷികളുടെയും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. 

സമയബദ്ധിതമായി പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ യോഗം അഭിനന്ദിച്ചു. അപമാനിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത യുവതിക്കും കുടുംബത്തിനും ഉണ്ടായ വേദനയിലും ദുഃഖത്തിലും ഈനാട് ഒന്നായിപങ്കുചേർന്നതിൻ്റെ അടയാളമായി ഈ യോഗം മാറി. അഡ്വ.എ സ് തോമസ്, മാർട്ടിൻ ,ആർ അജി, ശുഭ സുന്ദർരാജ്, സിബി ജോസഫ്, ഒ എം ജോസഫ്, ജിബിൻ മൂഴി പ്ലാക്കൽ, സന്തോഷ് പുളിക്കൽ' ആർ വി തോമസ്, കൗൺസിലർമാരായ മായാ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സലിൻ റ്റി ആർ ,പി എൻ പ്രമോദ്, ജിൻ്റോ വാകാനിപറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments