Latest News
Loading...

മീനിച്ചിൽ റിവർവാലി (തുരങ്കം) പദ്ധതി ആക്ഷൻ കമ്മിറ്റി യോഗം കൂടി

എഴുപത്തെട്ട് കിലോമീറ്റർ  നീളമുള്ള മീനച്ചിലാർ കോട്ടയം ജില്ലയിലെ പ്രധാന ജല സ്രോതസ്സാണ്. എന്നാൽ ഇന്ന് വേനലായാൽ മീനച്ചിലാറ്റിലെ ഒഴുക്കു നിലച്ച്  കുടിവെള്ള പദ്ധതികളിൽ പോലും വെള്ളമില്ലാത്ത  സ്ഥിതിയാകുന്നു.  അനിയന്ത്രിതമായ മണൽ വാരൽ നിമിത്തം കായൽ നിരപ്പിനേക്കാൾ താഴ്ന്ന മീനച്ചിലാറ്റിലേക്ക് ഉപ്പുവെള്ളം കടന്ന് മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും എത്തുന്നു.അതോടൊപ്പം നീരൊഴുക്ക് നിലയ്ക്കുന്നത് മൂലം ആറ്റിൽ പുല്ലുകളും ചെറു ചെടികളും വളരുന്ന് ചെറുതുരുത്തുകളും രൂപപ്പെടുന്നു ഇത് മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് മീനച്ചിലാറ്റിൽ എല്ലാകാലത്തും വെള്ളമൊഴുക്ക് ഉണ്ടാകേണ്ടതാണ് .കാലാവസ്ഥ വ്യതിയാനവും, കൃഷിരീതികൾ കൊണ്ടും സ്വാഭാവിക നീരൊഴുക്ക് എല്ലാകാലത്തും നിലനിർത്തുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്.


എന്നാൽ ഉപ്പുവെള്ളം നിവാരണം കുടിവെള്ളം ജലസേചനം വ്യവസായം എന്നിവയ്ക്ക് വെള്ളം കൂടിയേതീരൂ അതിന് പുറമേ നിന്ന് വെള്ളം എത്തിക്കുക എന്നതാണ് മാർഗ്ഗം. അതിനായി ഏകദേശം നാല്പത് വർഷങ്ങൾക്കു മുമ്പ്  വിഭാവനം ചെയ്ത പദ്ധതികളിൽ ഒന്നാണ് മീനിച്ചിൽ റിവർ വാലി തുരങ്കം പദ്ധതി. ഇടുക്കി ഡാമിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം പുറംതള്ളുന്ന വെള്ളത്തിൽ ഒരുഭാഗം തുരങ്കം വഴി മീനച്ചിലാറ്റിൽ എത്തിക്കുക എന്നതാണ് അത്. പദ്ധതി പല കാരണങ്ങൾ കൊണ്ട് നീണ്ട് പോയി എങ്കിലും 2005-ൽ Go(MS) 59/2005 WRD 29.11.2005 ഉത്തരവ് പ്രകാരം വഴിക്കടവിൽ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോകുന്ന വെള്ളം കറണ്ട് ഉൽപ്പാദന ശേഷം പുറംതള്ളുന്നത് മൂവാറ്റുപുഴ ആറിന് അധികമുള്ളത് തുരങ്കം വഴി മീനച്ചിലാറ്റിൽ എത്തിക്കുന്നതിന് തീരുമാനിച്ചിരുന്നു.


നിലവിൽ മൂവാറ്റുപുഴ ആറ്റിലെ അധികജലം വൈക്കം വെട്ടിക്കാട്ടുമുക്ക് വഴി കായലിലേക്ക് നഷ്ടപ്പെടുകയാണ്.ഇപ്പോൾ  രണ്ടാമതൊരു പവർഹൗസ് കൂടി ഇടുക്കി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് അപ്പോൾ മൂവാറ്റുപുഴ മേഖല വേനൽക്കാലത്തു പോലും അധികജലഭീക്ഷണി ആകുന്ന സ്ഥിതിലേയ് എത്തും.  എന്നാൽ സർക്കാർ മാറിയപ്പോൾ 2008-ൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പദ്ധതി വേണ്ടെന്നുവച്ചു.തുടർന്ന് 2012-ൽ വന്ന എക്സ്പെർട്ട്കമ്മിറ്റി വിശദമായ പഠനം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ No 13787/ IR3/2011/WRD/26.12.2012 ഉത്തരവിൻ പ്രകാരം പദ്ധതി അംഗീകരിക്കുകയും 30-6-2013 ന് മുമ്പ് DPR സമർപ്പിക്കുവാനും ഉത്തരവായിട്ടുള്ളതുമാണ്. എന്നാൽ പിന്നീട് കാര്യമായ നടപടികൾ ഉണ്ടായില്ല എന്നതാണ് വസ്തുത.ഈ സാഹചര്യത്തിലാണ് മീനച്ചിൽ റിവർ വാലി തുരങ്കം പദ്ധതി നടപ്പാക്കണം എന്ന ആവശ്യവുമായി രാഷ്ട്രീയ, മത, സാമൂദായിക സംഘടനകൾക്ക് അധീതമായി ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

ആദ്യ പടിയായി പൊതുപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, എന്നിവരെ വിളിച്ച് യോഗം കൂടി ഈ യോഗത്തിൽ പദ്ധതിയുടെ സൂപ്രണ്ടിംഗ് എഞ്ചിനീയർ  ആയി പ്രവർത്തിച്ചു റിട്ടയർ ചെയ്യുകയും പിന്നീട് 2012-ൽരൂപീകരിച്ച എക്സ്പെർട്ട് കമ്മിറ്റി അംഗവുമായ  കെ. ഏ. മുഹമ്മദ് കുഞ്ഞ് (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ ജലവിഭവ വകുപ്പ് )  അവറുകൾ ഈ പദ്ധതിയെ പറ്റിയുള്ള  ആധികാരികമായ വിശദീകരണവും സംശയങ്ങൾക്ക് മറുപടിയും നൽകി .


തുടർ പ്രവർത്തനമായി മീനച്ചിലാറുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും , മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികളിൽ ഈ പദ്ധതിയുടെ നിജസ്ഥിതി എത്തിച്ച് പ്രതിനിധിസഭയിൽ നിന്ന് പ്രമേയം പാസാക്കി ഗവൺമെന്റിലേക്ക് എത്തിക്കുകയും ജനകീയ ആവശ്യമായി ഗവർമെന്റിനെ ബോധ്യപ്പെടുത്തി പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കി കോട്ടയം ജില്ലയുടെ ജലക്ഷാമം പരിഹരിക്കപ്പെടുന്ന ലക്ഷ്യത്തിൽ എത്തുക എന്ന തീരുമാനവും എടുത്തു.

Post a Comment

0 Comments