Latest News
Loading...

മീനച്ചിലാറിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ പുഴയൊഴുകും വഴി തെളിച്ച് ഈരാറ്റുപേട്ട നഗരസഭ


 മീനച്ചിലാറിനെപുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഒരു നാടിന്റെ മുഴുവൻ പങ്കാളിത്തത്തോടെ ശനിയാഴ്ച്ച തുടക്കമാവുന്നു.  മീനച്ചിലാർ പുനർജനി പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ശനിയാഴ്ച രാവിലെ 9 ന് ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി  എം.പി , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, .ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്,പ്രോജക്ട് കോഡിനേറ്റർ രമേശ് വെട്ടിമറ്റം, മുൻസിപ്പൽ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ അൻസാരി ഈലക്കയം, ഡോ. സഫ്‌ല ഫിർദൗസ് എന്നിവർ സംസാരിക്കും 




 വേനൽക്കാലത്ത് എത്താവുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പ് മുതൽ നദിയിലൂടെ വർഷകാലത്ത് ഒഴുകി എത്താവുന്ന പരമാവധി ജലപ്രവാഹത്തിന്റെ വരെ കണക്കെടുത്ത ശേഷമാണ് മീനച്ചിലാർ പുനർജനി പദ്ധതി നടപ്പിലാക്കുന്നത്. 

ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മീനച്ചിലാറിനെ മൂന്ന് സോണുകളായി തിരിച്ച് നടത്തുന്ന പുനരുജ്ജീവനപദ്ധതിയിൽ പങ്കെടുക്കുന്നതിനായി ആയിരം സന്നദ്ധപ്രവർത്തകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽ മനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി മാലിന്യരഹിത പൂഞ്ഞാർ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തികൾക്കു ശേഷം, നദിയുടെ തട പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ളവ തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ നഗരസഭാ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനോടൊപ്പം ഈരാറ്റുപേട്ട നഗരസഭയ്ക്കും ഒപ്പം സംസ്ഥാന ജലസേചന വകുപ്പ് , റവന്യൂ , തദ്ദേശസ്വയംഭരണ വകുപ്പുകൾ , ഹരിത കേരളം മിഷൻ എന്നിവയുടെ ഏകോപന ത്തിലൂടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സേവന പ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  ആദ്യഘട്ടത്തിൽ പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ഈരാറ്റുപേട്ട നഗരസഭ വഹിക്കുകയും തുടർന്ന് വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഈ തുക തിരികെ ലഭ്യമാക്കുന്നതിനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments